സമരം മര്യാദകേട്: കാണിച്ചത് ജനങ്ങള്‍ക്കെതിരായ യുദ്ധം: മന്ത്രി കടകംപള്ളി

 തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനങ്ങള്‍ക്കെതിരായ യുദ്ധം. സമരത്തിന് യാതോരു ന്യായീകരണവുമില്ല. സമരക്കാര്‍ കാണിച്ചത് മര്യാദകേടാണാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ പേരില്‍ നടന്നത് അക്രമമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍ സമരക്കാര്‍ നിര്‍ത്തിയിട്ട ബസുകള്‍ മാറ്റാനായില്ല. ഒന്നും ചെയ്യാന്‍ പറ്റാതായത് ബസുകള്‍ തലങ്ങും വിലങ്ങും ഇട്ട് പോയതിനാല്‍. സിഐടിയു തൊഴിലാളികള്‍ അവിടെയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരന്‍ സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍