നല്ല ഭൗതികസാഹചര്യങ്ങളാണ് നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക്

മുഹമ്മ: നല്ല ഭൗതിക സാഹചര്യങ്ങളാണ് നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക്. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസുമുറികളും പരിശീലനം സിദ്ധിച്ച അധ്യാപകരും ഉണ്ടാകുക എന്നതാണ് പ്രധാനം. കുട്ടികള്‍ ചെറിയ ക്ലാസില്‍ തന്നെ നല്ല ജ്ഞാനം ഉള്ളവരാകണം. മണ്ണഞ്ചേരി പൊന്നാട് എല്‍പി സ്‌കൂളിന് മന്ത്രി ടി.എം. തോമസ് ഐസക്ക് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ വളപ്പില്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും കുട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ഇ. എത്സമ്മ പ്രവര്‍ത്തന റിപ്പോര്‍ട്ടും ലീലാ പി. ജോര്‍ജ് പദ്ധതിറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എ. ജുമൈലത്ത് , മനോഹരന്‍, കെ.വി. മേഘനാദന്‍ , സബീന, എന്‍.എ. അബുബക്കര്‍ കുഞ്ഞ് ആശാന്‍, പി.എന്‍. ദാസന്‍, വി.പി. ചിദംബരന്‍, ചേര്‍ത്തല എഇഒ ഷൈലജ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍