ഐപിഎല്‍ മാറ്റിവച്ചു

മുംബൈ: രാജ്യത്ത് കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഈ മാസം 29 മുതല്‍ നിശ്ചയിച്ചിരിക്കുന്ന മത്സരമാണ് മാറ്റിവച്ചിരിക്കുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത്.
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ഇന്ന് ഐപിഎല്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎല്‍ മാറ്റിവച്ചത്. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ ഐപിഎല്ലില്‍ ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍