ലഡാക്കില്‍ സൈനികന് കൊറോണ

ന്യൂഡല്‍ഹി: സൈന്യത്തിലേക്കും കൊറോണ വൈറസിന്റെ (കോവിഡ്19) ഭീതി പരക്കുന്നു. കരേസനയിലെ ഒരു സൈനികന് കൊറോണ സ്ഥിരീകരിച്ചു. ലഡാക്കിലെ ലേയില്‍ നിയോഗിച്ച മുപ്പത്തിനാലുകാരനായ സൈനികനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.സൈനികന്റെ പിതാവ് ഫെബ്രുവരി 27 ന് ഇറാനില്‍നിന്നും വന്നു. പിതാവിനെ കാണാന്‍ സൈനികന്‍ അവധിയില്‍ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മാര്‍ച്ച് രണ്ടിനാണ് വീണ്ടും ജോലിക്കെത്തിയത്. സൈനികന്റെ പിതാവ് മാര്‍ച്ച് 29 ന് ലഡാക്കില്‍ ക്വാറന്‍ന്റെനിലായിരുന്നു. മാര്‍ച്ച് ആറിന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൈനികനെ പിറ്റേദിവസം ക്വാറന്‍ന്റെനില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം സൈനികനും കൊറോണ സ്ഥിരീകരിച്ചു. സൈനികന്റെസഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.മറ്റൊരു കരസേന ഉദ്യോഗസ്ഥനും കൊറോണ രോഗലക്ഷണങ്ങളോടെ പൂനയില്‍ ക്വാറന്‍ന്റെറനിലാണ്. ഇദ്ദേഹത്തെ ഇതുവരെ പരിശോധനയ്ക്കു വിധേയനാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിയെട്ടുകാരിയായ യുവതി അടുത്തിടെ ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 15 ന് ആണ് ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍