എണ്ണവിലയും ഓഹരി വിപണിയും തകര്‍ന്നടിഞ്ഞു, ബി.പി.സി.എല്‍ വില്‍പ്പനയ്ക്ക് തിരിച്ചടി

കൊച്ചി: ആഗോളതലത്തില്‍ എണ്ണവിലയും ഓഹരി വിപണിയും തകര്‍ന്നടിഞ്ഞത് ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി.ഓഹരി വിപണി തകര്‍ന്നതിനാല്‍ ബി.പി.സി.എല്‍ ഓഹരികളുടെ വിലയിടിഞ്ഞു. കമ്പനിയുടെ മൂല്യവും കുറഞ്ഞു. എന്നിട്ടും തിങ്കളാഴ്ച വിപണിയില്‍ ബി.പി.സി.എല്‍ ഓഹരികളുടെ വിലയില്‍ 5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതെന്നതാണ് ഒരേ ഒരു ശുഭസൂചന. വീണ്ടും ഇടിയുകയും ചെയ്തു.റഷ്യയും സൗദി അറേബ്യയും തമ്മില്‍ തുടങ്ങിയ വ്യാപാര യുദ്ധം ലോക എണ്ണവിപണിയെ ഉലച്ച സാഹചര്യമാണ്. ഒറ്റ ദിനം കൊണ്ട് ക്രൂഡ് ഓയില്‍ വില 30 ശതമാനമാണ് ഇടിഞ്ഞത്. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ തകര്‍ച്ച. ഇനിയും വിലകുറയാനുള്ള സാധ്യതകളാണ് തെളിയുന്നതും.വിപണിയിലെ പുതിയ സംഭവവികാസങ്ങള്‍ ബി.പി.സി.എല്ലിനോടുള്ള താല്പര്യം കുറയ്ക്കുമെന്നാണ് സൂചനകള്‍. റിലയന്‍സിന്റെ ഓഹരിവിലയിലുണ്ടായ ഇടിവ് കമ്പനിക്കും ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. റിലയന്‍സും വേദാന്തയും ഉള്‍പ്പടെയുള്ളവാണ് ബി.പി.സി.എല്ലില്‍ കണ്ണുവെച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍.ബി.പി.സി.എല്‍ വില്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആഗോള ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 74,000 കോടി രൂപ മിനിമം ആസ്തിയുള്ള കമ്ബനികള്‍ക്കാണ് അര്‍ഹത. മേയ് രണ്ടാണ് താല്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന ദിനം. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ടെണ്ടര്‍ സമര്‍പ്പിക്കാനാവുക.രാജ്യത്തെ പൊതുമേഖലാ കമ്പനികള്‍ ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന് വിലക്കുണ്ട്.കേന്ദ്രസര്‍ക്കാരിന് ബി.പി.സി.എല്ലിന്റെ 114 കോടി ഓഹരികളുണ്ട്. 52.98 ശതമാനം. 48,700 കോടി രൂപയോളം വരും ഇതിന്റെ മൂല്യം.നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിന്. മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഡ് (അസം). 38.3 ദശലക്ഷം ടണ്ണാണ് വാര്‍ഷിക സംസ്‌കരണ ശേഷി. രാജ്യത്തെ മൊത്തം സംസ്‌കരണ ശേഷിയുടെ 15 ശതമാനം വരുമിത്.തന്ത്രപ്രധാന മേഖലയായതിനാല്‍ അസമിലെ നുമാലിഗഡ് റിഫൈനറി ഒഴിവാക്കിയാണ് ബി.പി.സി.എല്‍ വില്പന.രാജ്യത്തെ 15,177 പെട്രോള്‍ പമ്പുകളും 6,011എല്‍.പി.ജി ഏജന്‍സികളും 51 എല്‍.പി.ജി ബോട്ട്‌ലിംഗ് പ്‌ളാന്റുകളും ബി.പി.സി.എല്ലിന്റേതാണ്.ബി.പി.സി.എല്ലിന്റെ മൊത്തം വിപണിമൂല്യം പ്രതീക്ഷിക്കുന്നത് 87,388 കോടി രൂപയാണ്. സര്‍ക്കാര്‍ ഓഹരി വില്പനയിലൂടെ 46,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങുന്ന നിക്ഷേപകകമ്പനി, ഓപ്പണ്‍ ഓഫറിലൂടെ, മറ്റ് ഓഹരിയുടമകളില്‍ നിന്ന് 26 ശതമാനം ഓഹരികളും ഇതേ വിലയ്ക്ക് വാങ്ങണമെന്ന് നിബന്ധനയുണ്ട്. ഇതിന്, കുറഞ്ഞത് 10,000 കോടി രൂപ അധികം മുടക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍