നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി

കൊച്ചി:സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. യൂണിവേഴ്‌സല്‍ സ്‌ക്രീനിങിന് പുറമേ യാത്രാവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലിലും ആഭ്യന്തര ടെര്‍മിനലിലുമായി പതിനഞ്ച് ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.കോവിഡ് 19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയത്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതും, യൂണിവേഴ്‌സല്‍ സ്‌ക്രീനിങിന് പുറമേ യാത്രാവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ എല്ലാ യാത്രക്കാരുടെയും ശരീര ഊഷ്മാവ് ഫ്‌ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് പുറത്തേക്ക് അയക്കുന്നത്.
അന്താരാഷ്ട്ര ടെര്‍മിനലില്‍ പത്ത് സഹായ കേന്ദ്രങ്ങളും, ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായ കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. 12 ഡോക്ടര്‍മാര്‍, 12 നഴ്‌സുമാര്‍, 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറുമാസ കാലയളവില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.ഒമാന്‍ എയര്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് വെട്ടിക്കുറച്ചു. മാര്‍ച്ച് 11, 13, 14 തീയതികളിലെ രാത്രി 7.10നുള്ള സര്‍വീസ് ഉണ്ടാകില്ല. യാത്രക്കാരുടെ കുറവ് മൂലമാണ് സര്‍വീസ് റദ്ദാക്കുന്നതെന്നും, ഒമാന്‍ എയര്‍ കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ടല്ല റദ്ദാക്കലെന്നും ഒമാന്‍ എയര്‍ അറിയിച്ചു.ഐപിഎല്‍ മാറ്റണമെന്ന് കര്‍ണാടക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍