സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൊല്ലം: കോളജ് വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യുവതലമുറ ഈ കാലഘട്ടത്തില്‍ വഴി തെറ്റുന്നതിന് സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്കിനെ സംബന്ധിച്ചും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും സൈബര്‍ നിയമങ്ങളെക്കുറിച്ചും യുവതലമുറയ്ക്ക് അവബോധം നല്‍കേണ്ട താണെന്നും ക്ലാസ് നയിച്ച തിരുവനന്തപുരം റേഞ്ച് ഡിഐജി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍,നിയമങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ച് നടത്തിയ ക്ലാസ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ പ്രയോജനമായിരുന്നു. ചടങ്ങില്‍ ഏസിപി കൊല്ലം, പ്രതീപ് കുമാര്‍, ഏസിപി (ഡിസിആര്‍ബി) ശ്രീ അനില്‍ കുമാര്‍,കോളജ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.എ ഷാഹുല്‍ ഹമീദ് , ജി.എസ്.ഐ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍