തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു..

പക്ഷെ തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയി എന്ന് നവ്യാ നായര്‍. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇത് വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് ഈ അവസരങ്ങള്‍ വന്നതെന്നും മലയാളസിനിമയിലെ തിരക്കുകള്‍ കാരണമാണ് അത് നടക്കാതെ പോയതെന്നും നവ്യ വെളിപ്പെടുത്തി. കുറച്ച് തമിഴ് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴ് സിനിമകളെ ഒരുപാട് ഇഷ്ടമാണെന്നും നവ്യ പറയുന്നു. കൂടെ അഭിനയിക്കാനാഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നാണ് നവ്യ പറഞ്ഞത്. രജനികാന്തിന്റെ സ്‌റ്റൈലും സംസാരശൈലിയുമൊക്കെ ഏറെയിഷ്ടമാണെന്നും അദ്ദേഹത്തെ ഏറെ ആരാധിക്കുന്നെന്നും നവ്യ പറഞ്ഞു.2004ല്‍ പുറത്തിറങ്ങിയ അഴഗിയ തീയെ എന്ന ചിത്രമാണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ് നവ്യാ നായര്‍. വി.കെ പ്രകാശ് ആണ് ഒരുത്തീ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍