യൂറോപ്പിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. 30 ദിവസത്തേക്കാണ് യാത്രാ വിലക്ക്. യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ് വിലക്കെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.കോവിഡ്19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് യുഎസിന്റ തീരുമാനം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. യുഎസില്‍ കൊറോണ ബാധിച്ച് 38 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,135 പേര്‍ക്ക് വൈറസ് ബാധിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍