ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു

 ന്യുഡല്‍ഹി:കോവിഡ് 19 ആശങ്കയില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം 40 ശതമാനം കുറഞ്ഞു. പലയിടത്തേക്കും വിമാനസര്‍വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ യാത്രയില്‍ മാറ്റം വരുത്താന്‍ വിമാനകമ്പനികള്‍ ഇളവും പ്രഖ്യാപിച്ചു. ആളൊഴിഞ്ഞാണ് പല വിമാനങ്ങളും പറക്കുന്നത്. വിമാനകമ്പനികളുടെ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ശരാശരി അഞ്ച് ശതമാനം വീതം ഓരോ വിമാനകമ്പനികളുടെയും ടിക്കറ്റ് നിരക്ക് കുറഞ്ഞു. കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 698 ദിര്‍ഹമിന് റിട്ടേണ്‍ ടിക്കറ്റ് കിട്ടാനുണ്ട്. പലര്‍ക്കും യാത്ര മാറ്റിവെക്കേണ്ടി വരുന്നതിനാല്‍ എമിറേറ്റ്‌സ്, ഇത്തിഹാദ്. എയര്‍ അറേബ്യ തുടങ്ങിയവ വിമാനകന്പനികള്‍ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാനുള്ള ഫീസുകളില്‍ ഇളവ് പ്രഖ്യാപിച്ചു. മാര്‍ച്ച് എഴ് മുതല്‍ ഏപ്രില്‍ ആദ്യവാരം വരെ ഇത്തരം സേവനങ്ങളുടെ ഫീസില്‍ ഇളവുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍