നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും

കൊച്ചി:കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിക്കും. സാക്ഷി വിസ്താരത്തിന് ഹാജാരാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.കൊച്ചിയില്‍ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന് കുഞ്ചാക്കോ ബോബനെയാണ് പ്രത്യേക വിചാരണ കോടതി ഇന്ന് വിസ്തരിക്കുക. നേരത്തെ ഹാജാരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും എത്താത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കായിനാല്‍ അവധി നല്‍കണമെന്ന് അപേക്ഷ പിന്നീട് കോടതിയില്‍ സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ദിലീപിടപെട്ട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയെന്നായിരുന്നു കേസന്വേഷണ വേളയില്‍ കുഞ്ചാക്കോ ബോബന്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ചയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം സാക്ഷി വിസ്താരത്തിന് തിയതി നിശ്ചയിച്ചിരുന്നതാണ് നടന്‍ സിദ്ദീഖിനെയും ബിന്ദു പണിക്കരെയും. എന്നാല്‍ മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ സമയക്കുറവ് മൂലം ഇവരെ വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് സിദിഖും ബിന്ദു പണിക്കരും ശനിയാഴ്ച കോടതിയിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍