നിര്‍ഭയയുടെ കൊലയാളികളെ തൂക്കിക്കൊന്നു


  • ഇന്ന് പുലര്‍ച്ചെ 5.30 ന് വധശിക്ഷ നടപ്പിലാക്കി
  • ഒരേസമയംനാലുകുറ്റവാളികളെയും തൂക്കിലേറ്റി


ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന വിധി നടപ്പിലായി. ഡല്‍ഹി നിര്‍ഭയ കേസിലെ നാലു പ്രതികളെയും പരമോന്നത നീതി പീഠം മരണംവരെ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ (26) എന്നിവരുടെ വധശിക്ഷ നടപ്പിലായത്. തീഹാറിലെ ഫന്‍സി കോടയില്‍ (തൂക്കുമരം അഥവാ കൊലമരം) പ്രത്യേകം തയ്യാറാക്കപ്പെട്ട തൂക്കുകയറുകളില്‍ ഒരേസമയം തന്നെയാണ് നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. ഉത്തരപ്രദേശിലെ മീററ്റ് ജില്ലയിലുള്ള പവന്‍ ജല്ലാദ് എന്ന ആരാച്ചാറാണ് നീതി നടപ്പാക്കിയത്. ആദ്യമായാണ് നാലുപേരുടെ വധശിക്ഷ ഒരുമിച്ച് തിഹാറില്‍ നടക്കുന്നത്. 2013ല്‍ നടപ്പിലാക്കിയ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയായിരുന്നു ഏറ്റവുമൊടുവിലേത്.2012 ഡിസംബര്‍ 16 ഞായറാഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഒരു കറുത്ത അദ്ധ്യായമാണ്. സുഹൃത്തിനൊപ്പം സിനിമ കാണാന്‍ പോയി, ബസില്‍ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ ആറു നരാധമന്മാര്‍ പിച്ചിച്ചീന്തിയ ദുര്‍ദിനം. ബസ് ഡ്രൈവര്‍ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരന്‍ മുകേഷ് സിംഗ് (ജയില്‍ വാസത്തിനിടെ ആത്മഹത്യ ചെയ്തു), ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന വിനയ് ശര്‍മ്മ, പഴക്കച്ചവടക്കാരന്‍ പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടിയുണ്ട് (ഇയാളെ മൂന്ന് വര്‍ഷത്തെ ജുവനൈല്‍ വാസത്തിനു ശേഷം കോടതി വെറുതെ വിട്ടു) എന്നിവരായിരുന്നു പ്രതികള്‍. പൊലീസിന്റെ പിടിയിലായതിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെയും ശിക്ഷനടപ്പിലാക്കരുത് എന്ന് കാണിച്ച് സുപ്രീം കോടതിക്ക് പ്രതികള്‍ ഹര്‍ജികള്‍ നല്‍കികൊണ്ടേയിരുന്നു. ഇതിനിടയില്‍ രാഷ്ട്രപതിയുടെ മുമ്പാകെ ദയാര്‍ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഇവയെല്ലാം തള്ളിയതിനു ശേഷവും രാജ്യാന്തരകോടതിയില്‍ ഹര്‍ജിയുമായി സമീപിച്ച് ശിക്ഷ നീട്ടികൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അര്‍ഹിക്കുന്ന വിധി ഏറ്റുവാങ്ങാന്‍ തന്നെയായിരുന്നു വിധി. സുഹൃത്തിനൊപ്പം ദക്ഷിണ ഡല്‍ഹി സാകേതിലെ ഒരു മാളിലുള്ള മള്‍ട്ടിപ്ലക്‌സില്‍ സിനിമ കണ്ട്, നിര്‍ഭയ വീട്ടിലേക്ക്. ഇരുവരും ഓട്ടോയില്‍ കയറി മുനീര്‍ക്ക സ്റ്റോപ്പില്‍ ഇറങ്ങി. അര മണിക്കൂറോളം ബസ് കാത്തു നിന്നു. വന്നത് സ്വകാര്യ ബസാണ്. പത്തു രൂപ നിരക്കില്‍ പാലം ഭാഗത്ത് ഇറക്കാമെന്ന് ജീവനക്കാര്‍ പറഞ്ഞു.യാത്രയ്ക്കിടെ, ബസിലുണ്ടായിരുന്ന പ്രതികള്‍ ഇരുവരെയും അശ്‌ളീല പരമാര്‍ശങ്ങളോടെ കളിയാക്കുന്നു. യുവാവ് പ്രതികരിച്ചപ്പോള്‍ പ്രതികളില്‍ ഒരാള്‍ യുവതിയെ കയറിപ്പിടിക്കുന്നു. തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ച ശേഷം ഡ്രൈവറുടെ സീറ്റിനു പുറകില്‍ കെട്ടിയിടുന്നു. യുവതിയെ ബസിന്റെ പിന്‍ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തുന്നു. ഒപ്പം മാരകമായ പീഡനമുറകളും. ബസ് ദ്വാരക, മഹിപാല്‍പൂര്‍, ഡല്‍ഹി കന്റോണ്‍മെന്റ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി. ഇരുവരെയും നഗ്‌നരാക്കി മഹിപാല്‍പൂര്‍ ഫ്‌ളൈ ഓവറിനു സമീപം വിജനമായ റോഡരികിലേക്ക് വലിച്ചെറിയുന്നു. അതുവഴി വന്ന വഴിയാത്രക്കാരന്റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം ഇരുവരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിക്കുന്നു. . യുവതിയെ ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നു.ഡിസംബര്‍ 29 ന് പുലര്‍ച്ചെ 2.15ന് സിംഗപ്പൂര്‍ ആശുപത്രിയില്‍ വച്ച് നിര്‍ഭയ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍