അതിവേഗ റെയില്‍ പാത: ഭൂപടം ഉപയോഗിച്ചു വ്യാജ പ്രചാരണമെന്ന് കെറെയില്‍

തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം കാസര്‍ഗോഡ് അര്‍ധ അതിവേഗ പാതയുടെ അലൈന്‍മെന്റ് എന്ന പേരില്‍ ഗൂഗിള്‍ഭൂപടം ഉപയോഗിച്ചു ചില തല്പരകക്ഷികള്‍ പ്രചരിപ്പിക്കുന്ന അലൈന്‍മെന്റ് തെറ്റിധാരണാജനകമാണെന്നും യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും കെറെയില്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പാതയുടെ അലൈന്‍മെന്റും വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഈ മാസാവസാനം മാത്രമെ തയാറാകൂ എന്നിരിക്കെ ഈ പാതയിലെ പത്തു സ്റ്റേഷനുകളെ നേര്‍വരകളിലൂടെ ബന്ധിപ്പിച്ച് അലൈന്‍മെന്റ് പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു കെറെയില്‍ മാനേജിംഗ് ഡയറക്ടര്‍ അജിത്കുമാര്‍ അറിയിച്ചു. ഇതുവരെ നടത്തിയ ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് പഠനം, പരിസ്ഥിതി ആഘാത പഠനം, ആകാശ ലൈഡാര്‍ സര്‍വെ തുടങ്ങിയവയും ഇപ്പോള്‍ നടക്കുന്ന സാമൂഹിക ആഘാത പഠനവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സില്‍വര്‍ അലൈന്‍മെന്റ് നിര്‍ണയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍