പടരാന്‍ അനുവദിച്ചാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്ന് യുഎന്‍

 ജനീവ: ലോകം ഒരു വൈറസുമായി യുദ്ധത്തിലാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. കോവിഡ്19യെ കാട്ടുതീ പോലെ പടരാന്‍ അനുവദിച്ചാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നേരിടുന്ന ആഗോള ആരോഗ്യപ്രതിസന്ധിയാണിത്. ആളുകള്‍ കോവിഡ്19യുടെ പ്രതിസന്ധിയിലാണ്. അതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലാണെന്നും ഗുട്ടെറസ് പറഞ്ഞു.വൈറസിനെ നിയന്ത്രിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ്19യെ കാട്ടുതീ പോലെ പടരാന്‍ അനുവദിച്ചാല്‍, പ്രത്യേകിച്ച് ലോകത്തിലെ ദുര്‍ബലമായ പ്രദേശങ്ങളില്‍ ഇത് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുമെന്നും ഗുട്ടേറസ് കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍