ആറന്മുളയെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കാനുള്ള ശ്രമം ആരംഭിച്ചു

ആറന്‍മുള:ഭിന്നശേഷിക്കാര്‍ക്കായി ഏറ്റവും ഫലപ്രദമായ ശാക്തീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ അംഗീകരിച്ച വര്‍ഷമാണ് 2018-19. ഭിന്നശേഷിക്കാര്‍ക്ക് മന്ത്രി കെ.കെ. ശൈലജ നല്‍കുന്ന പരിഗണന വലുതാണ്. സഹായ ഉപകരണ വിതരണനിര്‍ണയ ക്യാമ്പ് ആറന്മുളയില്‍ സംഘടിപ്പിപ്പിക്കുകയെന്ന ആശയം സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടേതാണെന്നും എംഎല്‍എ പറഞ്ഞു.
രണ്ട് മാസത്തിനകം 120 സഹായ ഉപകരണങ്ങള്‍ മന്ത്രി ശൈലജയുടെ സാന്നിധ്യത്തില്‍ ജില്ലയില്‍ വിതരണം ചെയ്യും. സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ച കാഴ്ച പദ്ധതിവഴി വോക്കിംഗ് സ്റ്റിക്കിന്റെ സഹായമില്ലാതെ കാഴ്ചപരിമിതിയുള്ളവര്‍ക്ക് പരമാവധി സജ്ജീകരണങ്ങളുള്ള ഗുണനിലവാരമുള്ള സ്മാര്‍ട്ട് ഫോണുകളാണ് വിതരണം ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു.ശുഭയാത്ര ട്രൈസ്‌കൂട്ടര്‍ വിതരണം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കാഴ്ച, ശുഭയാത്ര പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് 30 സ്മാര്‍ട്ട് ഫോണ്‍, ഏഴ് ട്രൈസ്‌കൂട്ടര്‍ എന്നിവയാണ് വിതരണം ചെയ്തത്. ഭിന്നശേഷി സൗഹൃദ കേരളം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം.പി. മുജീബ് റഹ്മാന്‍ ക്ലാസ് നയിച്ചു. ചടങ്ങില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യം മോഹന്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജിലി പി. ഈശോ, വത്സമ്മ മാത്യു, കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുനില്‍ കുമാര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംല ബീഗം, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ഡിഎപിസി പ്രസിഡന്റ് രാജു സെല്‍വം, കേരള ഫെഡറേഷന്‍സ് ഓഫ് ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍