പൊതുവേദിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വിതുമ്പി

 തന്റെ ചിത്രത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കവേ പൊതുവേദിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വികാരഭരിതനായി. ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ തിയറ്ററില്‍ നിറഞ്ഞ സദസില്‍ മുന്നേറുകയാണ്. സിനിമയുടെ വന്‍ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍ ദുല്‍ഖറിന്റെ ശബ്ദമിടറി. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണെന്നും ഇതേപ്പറ്റി പറയുമ്പോള്‍ തന്നെ താന്‍ ഇമോഷണലാവുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് ഈ സിനിമ വളരെ സ്‌പെഷലാണെന്നും സംവിധായകന്‍ ദേസിങ് പെരിയസാമിയിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. അണിയറ പ്രവര്‍ത്തകരുടെയെല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തനം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സംവിധായകന്റെ മികവിനാല്‍ സിനിമ വര്‍ക്കൗട്ടാകുകയായിരുന്നു. ദുല്‍ഖര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍