ടീ കൗണ്ടി റിസോര്‍ട്ടിലെ ആറ് ജീവനക്കാര്‍ക്ക് രോഗ ലക്ഷണം; സ്രവ സാമ്പിള്‍ പരിശോധിക്കും

 തൊടുപുഴ: ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ താമസിച്ച മൂന്നാറില്‍ കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗലക്ഷണം. ഇവരുടെ സ്രവ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. ഇവരുള്‍പ്പെടെ 43 പേര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാര്‍ക്ക് രോഗ ലക്ഷണങ്ങളില്ല. മുന്‍കരുതലിന്റെ ഭാഗമായി ഇവരേയും നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ ഡപ്യൂട്ടി ഡിഎംഒ നേരിട്ടെത്തി റിസോര്‍ട്ടിലുള്ളവരെ പരിശോധിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍