കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി

 തിരുവനന്തപുരം: ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തുന്ന മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. ഡിസിപിയോടാണ് ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടിയത്. അതിനിടെ വിഷയത്തില്‍ പോലീസും യൂണിയന്‍ ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. ഡിസിപിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.ഈ ചര്‍ച്ചയ്ക്ക് മുന്നോടിയായി ഡിസിപി, കെഎസ്ആര്‍ടിസി സോണല്‍ ഓഫീസറുമായി ചര്‍ച്ച നടത്തിയിരുന്നു. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആരോപണം.കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കിഴക്കേക്കോട്ട ഡിപ്പോയില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍