പരീക്ഷാക്കാലം ആഘോഷമാക്കാം; കുട്ടികളെ സമ്മര്‍ദത്തില്‍ നിന്നും രക്ഷിക്കാന്‍ ജില്ലാ ഭരണകൂടം

തൃശൂര്‍: പരീക്ഷാഭയമോ ആകാംക്ഷയോ മൂലം വിവിധ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ മാനസിക ബുദ്ധിമുട്ട് തോന്നിയാല്‍ കൗണ്‍സിലിംഗ്, ഡോക്ടര്‍മാരുടെ സേവനം എന്നിവ ജില്ലാ ഭരണകൂടം നല്‍കും. ആരോഗ്യവകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഒആര്‍സി പദ്ധതി, സെന്റ് തോമസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണു പദ്ധതി ഒരുക്കിയിരിക്കുന്നത്. സേവനം ലഭ്യമാകാന്‍ കുട്ടികള്‍ക്കോ, മാതാപിതാക്കള്‍ക്കോ താഴെയുള്ള ഫോണ്‍ നന്പറുകള്‍ ഉപയോഗപ്പെടുത്താം. ഡോ. സുബ്രഹ്മണ്യന്‍ 9447145622 (വൈകീട്ട് ആറു മുതല്‍ രാത്രി 10 വരെ), ഡോ. ഗിരീഷ് മേനോന്‍8281906826 (വൈകീട്ട് നാലു മുതല്‍ രാത്രി ഒന്പതുവരെ), ഡോ. സ്മിത രാംദാസ് 9495421321 (വൈകീട്ട് ആറു മുതല്‍ രാത്രി എട്ടുവരെ), ഡോ. കെ.വി. പാര്‍വതി 9447030625 (രാവിലെ എട്ടു മുതല്‍ 12 വരെ, വൈകീട്ട് നാലു മുതല്‍ എട്ടുവരെ), ഡോ. ബാസ്പിന്‍ 9447295310 (രാവിലെ 10 മുതല്‍ രാത്രി 10 വരെ), രേഷ്മ (സൈക്കോളജിസ്റ്റ് ഒആര്‍സി9048952199(രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ), ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കൗണ്‍സിലര്‍ ശ്രുതി 9744151523 (രാവിലെ 10 മുതല്‍ വൈകീട്ട് ഏഴു വരെ), സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍മാരായ ഫാ. അലന്‍ ടോണി 9447839724 (രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ), സീമ സണ്ണി 9495331765 (രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ), വില്ലി വര്‍ഗീസ്9947280253 (രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ), ജിജോ കുരുവിള7559918347 (രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെ), ഗൗരു ഘോഷ് 9744 008560.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍