കൊറോണ: യൂറോപ്പില്‍ സ്ഥിതി കൂടുതല്‍ വഷളാവുന്നു റോം:

 ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7007 ആയി. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. ഇത്രയും പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത് ഇതാദ്യമായാണ്. മിക്കയിടങ്ങളിലും മരുന്നുകള്‍ക്കും ക്ഷാമം ഉണ്ട്.സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഫ്രാന്‍സിലും, സ്‌പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, പോര്‍ച്ചുഗീസ് സ്‌പെയിനുമായുള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.ആഗോള തലത്തില്‍ ഇതുവരെ 77,758 പേര്‍ കൊറോണ 19 ബാധയില്‍ നിന്ന് മുക്തരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണള്‍ാഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍