ഹാര്‍ദിക് തിരിച്ചെത്തുന്നു

 മുംബൈ: നടുവിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നതിനെതുടര്‍ന്ന് അഞ്ചുമാസമായി വിശ്രമിക്കുകയായിരുന്ന ആള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തുകഴിഞ്ഞ ഹാര്‍ദിക് കഴിഞ്ഞദിവസം മുംബയില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റിനിറങ്ങിയെങ്കിലും ഹാര്‍ദിക്കിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത്. ഈമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍