ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റില്‍

അസുന്‍സിയോണ്‍: ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റിലായി. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചതിനാണ് താരത്തെ അറസ്റ്റ് ചെയ്തത്. റൊണാള്‍ഡീന്യോയ്‌ക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസിസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.കാസിനോ ഉടമ നെല്‍സണ്‍ ബെലോട്ടിയുടെ ക്ഷണപ്രകാരം ബുധനാഴ്ചയാണ് റൊണാള്‍ഡീന്യോയും സഹോദരനും പരാഗ്വേയിലെത്തിയത്. ഇവര്‍ക്ക് പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന പരാഗ്വന്‍ പൗരന്‍മാരെന്നുള്ള പാസ്‌പോര്‍ട്ട് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റൊണാള്‍ഡീന്യോയ്ക്ക് ബ്രസീലിയിന്‍ പാസ്‌പോര്‍ട്ടില്ല, കഴിഞ്ഞ സെപ്തംബറില്‍ താരത്തിന്റെ പാസ്‌പോര്‍ട്ട് ബ്രസീലിയന്‍ കോടതി റദ്ദാക്കിയിരുന്നു. 2015ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് റൊണാള്‍ഡീന്യോയ്ക്ക് പിഴയും കോടതി വിധിച്ചിരുന്നു. 2002 ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിനെ മുത്തമുടിക്കുന്നതില്‍ റൊണാള്‍ഡീന്യോ മുഖ്യപങ്ക് വഹച്ചിരുന്നു. ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി തിടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍