ഇത്തരം ആളുകളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക, പ്രതിഷേധവുമായി ഹരീഷ് പേരടി

കൊച്ചി: കേരളത്തിന്റെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് തന്റെ ഹ്രസ്വമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഈ വിമര്‍ശനം നടത്തിയത്. സെന്‍കുമാറും ചെന്നിത്തലയും ഒന്നിച്ചിരിക്കുന്ന ഒരു ഫോട്ടോയും ഹരീഷ് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. ചിത്രത്തിന് മേല്‍ 'എക്‌സ്' എന്ന് വെട്ടിയിട്ടുണ്ട്. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇവരുടെ പത്രസമ്മേളനങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ പിന്നെയെല്ലാം ശരിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍