തിലകന്റെ മകന്‍ നടന്‍ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായിരുന്ന ഷാജി തിലകന്‍ (55) അന്തരിച്ചു. കൊച്ചിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. മാതാവ് ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍