പക്ഷിപ്പനി: പൊതുജനം സഹകരിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് പൊതുജനങ്ങളും തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാരും സഹകരിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധിത പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. രോഗബാധിത പ്രദേശത്തെ പക്ഷികളുടെ നശീകരണം ഉടന്‍ പൂര്‍ത്തിയാക്കണം. കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ മാറ്റണം. മറ്റു ജില്ലകളില്‍നിന്നും കോഴികളെ വഹിച്ചു വരുന്ന വാഹനങ്ങള്‍ രോഗബാധിത പ്രദേശത്ത് പ്രവേശിക്കാതെ മറ്റു റോഡുകളിലൂടെയാണ് പോകുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡോ. ആശാലത മറ്റു വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍