ആ വേഷം ചെയ്തതില്‍ കുറ്റബോധമുണ്ട്:

 ആന്‍ഡ്രിയ പിന്നണി ഗായികയായി എത്തി പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആന്‍ഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹന്‍ലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.താന്‍ ചെയ്ത ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍ ആന്‍ഡ്രിയ. ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലെ കഥാപാത്രത്തെ കുറിച്ചാണ് താരം തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താന്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ല. സഹതാരവുമായി യാതൊരു ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാനും തയാറാണ് ആന്‍ഡ്രിയ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍