'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' ടോവിനോ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

മലയാളത്തിന്റെ യുവതാരം ടോവിനോ തോമസും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസും നായികാനായകന്മാരായി എത്തുന്ന ചിത്രമായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. റോഡ് മൂവി ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിലെ 'പാരാകെ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.മികച്ച വിഷ്വലുകളുള്ള വീഡിയോ ഗാനത്തില്‍ ടോവിനോയും ഇന്ത്യയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ബൈക്കിലൂടെ ഇരുവരും പല പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രകളാണ് ഗാനത്തിന്റെ വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ വനിതയും അവര്‍ക്കൊപ്പം ചേരുന്ന മലയാളി യുവാവും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം.രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബി അണിയിച്ചൊരുക്കുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആന്റോ ജോസഫ്, റംഷി അഹ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുമ്പോള്‍ സുഷിന്‍ ശ്യാം ആണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍