തിരുവനന്തപുരത്തെ കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

 തിരുവനന്തപുരം: ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികള്‍ രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്നും അധികൃതര്‍ അറിയിച്ചു. ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പര്‍: 0471 2466828, 04712730045, 04712730067. ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തില്‍പ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍