സര്‍വകലാശാലയിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

തേഞ്ഞിപ്പലം: കൊറോണ ആശങ്കയെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കട്ട് സര്‍വകലാശാലയിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ജീവനക്കാരില്‍ ചിലര്‍ അവധിയില്‍ പോയി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വിദ്യാര്‍ഥികളുമായി അടുത്തിടപഴകുന്ന സര്‍വകലാശാല ടാഗോര്‍ നികേതനിലെയും ഹെല്‍ത്ത് സെന്ററിലെയും ജീവനക്കാര്‍ക്ക് മാസ്‌ക്കുകള്‍ ലഭ്യമാക്കാന് സര്‍വകലാശാല നടപടി തുടങ്ങി. കൊറോണ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം താത്കാലികമായി നിര്‍ത്തിവച്ചു. വിദ്യാര്‍ഥികള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം സര്‍വകലാശാല കാമ്പസില്‍ നേരിട്ട് എത്തിയാല്‍ മതിയെന്നാണ് ഔദ്യോഗിക നിര്‍ദേശം.നൂറുക്കണക്കിനു വിദ്യാര്‍ഥികളും രക്ഷിതാക്കളും ദിനം പ്രതിയെത്തുന്ന കാലിക്കട്ട് സര്‍വകലാശാലയിലും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍ ജോഷിക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍