രോഗലക്ഷണങ്ങളില്ല, അതിനാലാണ് കൊറോണ പരിശോധനക്ക് വിധേയനാകാത്തതെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ ബാധയുടെ യാതൊരു ലക്ഷണങ്ങളും ഇല്ലാത്തതിനാലാണ് പരിശോധനകള്‍ക്ക് വിധേയനാകാത്തതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അടുത്ത ആറാഴ്ചകള്‍ അമേരിക്കയ്ക്ക് വളരെ നിര്‍ണായകമാണെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളില്‍ അമേരിക്കന്‍ ജനത ചില മാറ്റങ്ങള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും ചില ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുമെന്നും പറഞ്ഞ ട്രംപ് ഇത്തരം ചെറിയ ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ നേട്ടങ്ങളാകുമെന്നും കൂട്ടിച്ചേര്‍ത്തു അടുത്ത എട്ടാഴ്ചകള്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണെന്നും വ്യക്തമാക്കിയാണ് ട്രംപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. രാജ്യത്ത് ഇതുവരെ 1,701 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് 40 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍