എന്തിനീ റോഡുകള്‍ കുത്തിപൊളിക്കുന്നു; ഹൈക്കോടതി

കൊച്ചി:കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരു മാനദണ്ഡവും ഇല്ലാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന് കോടതി ചൂണ്ടികാട്ടി. ആറ് മാസം കൂടുമ്പോള്‍ റോഡ് നന്നാക്കേണ്ടി വരുന്ന കാഴ്ച്ച ലോകത്ത് എവിടെയും ഇല്ലെന്നു കോടതി ചൂണ്ടികാട്ടി. കോടതി നിര്‍ദേശ പ്രകാരം കൊച്ചി നഗരസഭയിലെ എന്‍ജിനീയര്‍മാര്‍ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി. ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണ്. വകുപ്പുകള്‍ തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാണും. അതുകൊണ്ട് റോഡ് നന്നാകില്ല എന്ന് പറയുന്നത് ശരിയല്ലെന്നും കോടതി. വകുപ്പുകള്‍ തമ്മിലെ പ്രശ്‌ന്ങ്ങള്‍ക്ക് ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍