ഏഴ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

 ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുക, ഏഴ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു.സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടത്തുളത്തിലിറങ്ങിയതോടെ ഉച്ചയ്ക്ക് 12 വരെ ലോക്‌സഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ ഓം ബിര്‍ല ഇന്നും സഭയിലെത്തിയില്ല.കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അംഗങ്ങളും എന്‍സിപി, ഡിഎംകെ, സിപിഎം അംഗവും സഭയുടെ നടുത്തളത്തിലിറങ്ങി.കറുത്ത റിബണ്‍ ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്. ബഹളം രൂക്ഷമായതോടെ സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിഷേധത്തിന്റെ പേരില്‍ ഏഴ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സഭയ്ക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച ഏഴ് അംഗങ്ങളില്‍ ഒരാളായ ടി.എന്‍.പ്രതാപന്‍ പറഞ്ഞു.രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. തുടര്‍ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ടി.എന്‍.പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെയാണ് ലോക്‌സഭയിലെ പ്രതിഷേധത്തിന്റെ പേരില്‍ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനകാലയളവ് മുഴുവന്‍ ഏഴ് അംഗങ്ങള്‍ക്കും സഭയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍