'ദേശീയ പൗരത്വ പട്ടിക പ്രശ്‌നങ്ങളുണ്ടാക്കില്ല'; ബംഗ്ലാദേശിന് ഇന്ത്യയുടെ ഉറപ്പ്

 ധാക്ക: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നവീകരിക്കുന്നതു ബംഗ്ലാദേശിന് ഒരുവിധത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്ന് ഇന്ത്യയുടെ ഉറപ്പ്. എന്‍ആര്‍സി തീര്‍ത്തും ആഭ്യന്തരമായ കാര്യമാണിതെന്നും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണു നടപ്പാക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. 'ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും ശോഭനമായ ഭാവി' എന്ന വിഷയത്തില്‍ ധാക്കയില്‍ നടന്ന സെമിനാറില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗ്‌ലയാണ് ഇക്കാര്യമറിയിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയുടെ ആഭ്യന്തരകാര്യ ഉപദേശകന്‍ ഗൗഹെര്‍ റിസ്‌വി ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ ഉറപ്പ്. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ ഇക്കാര്യം ഇന്ത്യ നേരിട്ട് അറിയിച്ചതാണ്. തീര്‍ത്തും ആഭ്യന്തരമായൊരു വിഷയമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍