സംസ്ഥാനത്തെ നഗരങ്ങളില്‍ രാത്രികാല ഷോപ്പിംഗിനും തട്ടുകടകള്‍ക്കും അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാ നത്തെ നഗരപ്രദേശങ്ങള്‍ കേ ന്ദ്രീ കരിച്ചു രാത്രികാലത്തും സജീവ മായ നിരത്തുകളും വ്യാപാര സ്ഥാ പ നങ്ങളും പ്രവര്‍ത്ത നക്ഷമമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ചു തിരുവനന്തപുരം നഗരത്തില്‍ ഈ മാസംതന്നെ പദ്ധതിക്കു തുടക്കമിടും. മറ്റു നഗരങ്ങളില്‍ ഏപ്രില്‍ 30നു മുമ്പ് പദ്ധതി തുടങ്ങും.ടൂറിസം മേഖലയെ മുന്‍നിര്‍ത്തിയാണ് രാത്രികാല ഷോപ്പിംഗ്, ഭക്ഷണശാലകള്‍ എന്നിവയ്ക്കു പദ്ധതി തയാറാക്കിയിരിക്കുന്നത്. മതിയായ പാര്‍ക്കിംഗ് സൗകര്യം, നടപ്പാത, ശുചിത്വം, ഹരിതച്ചട്ടം എന്നിവ ഉറപ്പാക്കി മാത്രമേ പദ്ധതിയില്‍ ഭക്ഷണശാലകള്‍ക്ക് അനുമതി നല്‍കാവൂവെന്നും ഉത്തരവില്‍ പറയുന്നു. ചെറുകിട വ്യാപാരികള്‍ക്കും ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പുകള്‍ക്കും അധിക വരുമാനം കണ്ടെത്താന്‍ കഴിയുന്ന പദ്ധതിയാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും അനുമതിയും സ്വന്തമാക്കിയിട്ടുള്ള ഫുഡ് ട്രക്കുകളെയും വില്പനക്കാരെയും രാത്രികാല വില്പനയ്ക്ക് അനുവദിക്കും. ഇവര്‍ക്കായി നഗരസഭ പ്രത്യേക സ്ഥലം നിശ്ചയിച്ചു നല്‍കണം. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ പ്രവര്‍ത്തനം ഉറപ്പാക്കിയിരിക്കണം. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം നഗരത്തില്‍ പദ്ധതി നടപ്പാക്കാനാണു നിര്‍ദേശം. ടൂറിസം, പോലീസ്, തദ്ദേശവകുപ്പ്, തൊഴില്‍വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ഥിരം സമിതി സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും പദ്ധതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ബന്ധപ്പെട്ട സ്ഥലത്തു വെളിച്ചം, വൈഫൈ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതു ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയാണെന്നതും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍