അപകടത്തില്‍ പരിക്കേറ്റയാള്‍ക്കു കൊറോണ ലക്ഷണങ്ങള്‍; അതീവജാഗ്രത

 തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്കു കോവിഡ്19 രോഗബാധയുണ്ടെന്നു സംശയം. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റി. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊല്ലത്തു നിരീക്ഷണത്തിലായിരുന്ന ആളാണു പുറത്തിറങ്ങി വാഹനാപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുനലൂരിനു സമീപമാണ് അപകടമുണ്ടായത്. പത്തു ദിവസം മുമ്പു സൗദിയില്‍ നിന്നെത്തിയ ആള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം മറികടന്നാണു പുറത്തിറങ്ങിത്. നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇയാള്‍ക്കു ചികിത്സ നല്‍കി. അപകടം നടക്കുന്ന സമയത്ത് ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിക്കും രോഗലക്ഷണങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്വാല്‍റ്റിയിലും സര്‍ജറി വിഭാഗത്തിലും ഇദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. കോവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയിക്കാതെയാണ് ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍