കൊറോണ ബോധവത്കരണവുമായി ഫ്രീ കോളര്‍ ട്യൂണ്‍

ന്യൂഡല്‍ഹി: കോവിഡ്19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡയല്‍ ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍.കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് കേള്‍ക്കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്. 'ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കരുത്, ചുമ, തുമ്മല്‍ എന്നിവ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക' തുടങ്ങിയവയാണ് സന്ദേശത്തില്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍