ഒളിമ്പിക്‌സ് നീട്ടിവയ്ക്കില്ല, ജൂലായില്‍ തന്നെ നടത്താമെന്ന് ജപ്പാന്‍

ടോക്കിയോ : കോറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്‌സ് ഈവര്‍ഷം അവസാനത്തേക്ക് മാറ്റിവയ്ക്കാമെന്ന നിലപാടില്‍ നിന്ന് ജപ്പാന്‍ പിന്‍മാറുന്നു. ഗെയിംസ് നീട്ടിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്റര്‍നാഷണല്‍ഒളിമ്ബിക് കമ്മിറ്റി കര്‍ശന നിലപാടെടുത്തതോടെയാണ് ജൂലായില്‍തന്നെ ഗെയിംസ് നടത്താമെന്ന് ആതിഥേയരും അറിയിച്ചത്.ഒളിമ്പിക്‌സ് ഉപേക്ഷിക്കുന്നതോ നീട്ടിവയ്ക്കുന്നതോ അത്‌ലറ്റുകള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് കായിക മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞു. ഗെയിംസ് വേണ്ടിവന്നാല്‍ മാറ്റിവയ്ക്കാമെന്ന് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പറഞ്ഞതും സീക്കോയാണ്.അതേസമയം ജപ്പാനിലെ കൊറോണ ശമനമില്ലാതെ പടരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. കഴിഞ്ഞദിവസം മാത്രം 36 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ പതാകയേന്തി നയിക്കാന്‍ ഒരു പുരുഷതാരത്തിനും ഒരു വനിതാ താരത്തിനും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അനുമതി നല്‍കി. ലിംഗ സമത്വം ഉറപ്പാക്കാനാണ് ഈ നടപടി. ഈ ഗെയിംസില്‍ 48.8 ശതമാനം വനിതാതാരങ്ങളാണ് മത്സരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍