അപ്പാനി ശരത്ത് നായകനാകുന്ന ലൗ എഫ്എം

 അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അപ്പാനി ശരത്ത് നായകനായ ലൗ എഫ്എം എന്ന ചിത്രം തിയറ്ററുകളിലേക്ക്. ശ്രീദേവ് കപൂര്‍ ആണ് 'ലൗ എഫ്എം' സംവിധാനം ചെയ്യുന്നത്. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയം പറയുന്ന സിനിമയില്‍ ഗസല്‍ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ദേവന്‍, ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് കൈതപ്രം ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍