നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

 തിരുവനന്തപുരം:കൊറോണ പടരുന്ന സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് സഭാനടപടികള്‍ വെട്ടിച്ചുരുക്കിയത്.അതിനിടെ കോവിഡ് 19മായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി മന്ത്രി കെ.കെ ശൈലജക്കെതിരെ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ കേന്ദ്ര നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് മൂന്നാം തിയതിയാണെന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷം പങ്കെടുത്തതിനാല്‍ ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. ബജറ്റിലെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുന്നത് സംസ്ഥാന ഗുണകരമല്ല നിലപാടാണ് പ്രതിപക്ഷത്തിന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍