റിയാലിറ്റിഷോ താരത്തെ പുറത്താക്കിയത് കലാശിച്ചത് കേസില്‍

കോഴിക്കോട് : ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് അതില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകുപൊടി പുരട്ടി എന്ന ആരോപണത്തിന്റെ പേരില്‍ താല്‍ക്കാലികമായി പുറത്താക്കപ്പെട്ട ഡോക്ടര്‍ രജിത്ത് എന്ന വ്യക്തിയെ മാപ്പ് പറയുന്നതിനുവേണ്ടി വീണ്ടും ഷോയുടെ അവതാരകന്‍ ക്ഷണിച്ചുവരുത്തി മാപ്പു പറയിപ്പിച്ചിരുന്നു.ആ പെണ്‍കുട്ടിയും സ്വമനസ്സാലെ റിയാലിറ്റി ഷോ നടന്നുകൊണ്ടിരിക്കെ മാപ്പ് നല്‍കി.എന്നാല്‍ വീണ്ടും അവതാരകന്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഇദ്ദേഹത്തെ പുറത്താക്കണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ മാപ്പ് കൊടുത്ത അതേ പെണ്‍കുട്ടി തന്നെ പുറത്താക്കണമെന്ന് പറഞ്ഞു. അതേസമയം ആ ഷോയില്‍ പങ്കെടുത്ത മറ്റെല്ലാവരും അദ്ദേഹത്തിനു മാപ്പ് കൊടുക്കാന്‍ പറഞ്ഞെങ്കിലും അവതാരകന്‍ അദ്ദേഹത്തെ പുറത്താക്കി.ഇത് പൊതുജന മനസ്സില്‍ ഒരുപരിധിവരെ അദ്ദേഹത്തോട് അനുഭാവം ഉണ്ടാക്കി.ഇതിന്റെ പ്രതിഫലനമായിരുന്നു ഡോ.രജിത്ത് മടങ്ങി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു ലഭിച്ച സ്വീകരണം. ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മാരക രോഗത്തെ പറ്റിയോ ഇതിനായി സര്‍ക്കാര്‍ എടുത്ത ധീരമായ നടപടികളെ പറ്റിയോ അറിയാന്‍ സാധിക്കാത്തതിനാലാവാം ഒരുപക്ഷേ ഡോക്ടര്‍ രജിത്ത് ഈ സ്വീകരണത്തില്‍ അനുമതി നല്‍കിയത് എന്നാണ് പറയപ്പെടുന്നത്. ഈ കാരണത്താല്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടപടി സ്വീകരിക്കുന്നതില്‍ ഭയപ്പെട്ടായിരിക്കാം ഒരുപക്ഷേ അദ്ദേഹം ഒളിവില്‍ പോയത് എന്ന് സംശയിക്കുന്നു. അവതാരകന്‍ രജിത്തിനെ പുറത്താക്കിയ രീതിയില്‍ ഈഷോ കാണുന്ന ഭൂരിപക്ഷം പേര്‍ക്കും എതിരഭിപ്രായം ഉണ്ട്. മാപ്പു നല്‍കി പിന്നീട് പറഞ്ഞയക്കുകയാണെന്ന രീതി അപമാനിക്കല്‍ ആണെന്ന് കരുതുന്നവര്‍ നിരവധിയാണ്. രജിത്ത് പുറത്തായതിലല്ല പലര്‍ക്കും നിരാശ, അദ്ദേഹത്തെ പുറത്താക്കിയ രീതിയോടാണ്. ഈ ഒരു വിഷയം തുടര്‍ന്ന് കേസിലാണ് കലാശിച്ചത് എന്നത് അത്യന്തം ഗൗരവമായ വസ്തുതയാണ്. കൊറോണ പശ്ചാത്തലത്തില്‍ വിലക്ക് ലംഘിക്കാന്‍ പോലും ആരാധകര്‍ മുതിര്‍ന്നുവെന്നതും പോലീസ് കേസെടുത്തു എന്നതും വിസ്മരിക്കാനാകില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍