ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

 കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസില്‍ കേസ് കൊടുത്ത വിരോധത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചു. കൊല്ലം കൊറ്റംകര വില്ലേജില്‍ കൊറ്റംകര വായശാലയ്ക്ക് സമീപം കാവുങ്കല്‍ ശാന്താ ഭവനില്‍ സന്തോഷിനെ(36)യാണ് കോടതി ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍. സുജിത്താണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ട ി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് കോടതിയില്‍ ഹാജരായി. പ്രതിയെ കൊലപാതകം ചെയ്ത കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും, പിഴ ഒടുക്കാഞ്ഞാല്‍ ആറുമാസം കഠിനതടവിനും പരുക്കേല്‍പ്പിച്ചതിന് ഒരുമാസം തടവിനും 1,000 രൂപ പിഴയും, പിഴ അടയ്ക്കാഞ്ഞാല്‍ പത്ത് ദിവസം തടവിനും, അന്യായമായി തടഞ്ഞുവച്ചതിന് ഒരു മാസം തടവിനും 500 രൂപ പിഴയും പിഴ ഒടുക്കാഞ്ഞാല്‍ അഞ്ച്ദിവസം തടവിനും അസഭ്യം പറഞ്ഞതിന് ഒരു മാസം തടവിനും 500 രൂപ പിഴയും പിഴഒടുക്കാഞ്ഞാല്‍ അഞ്ച് ദിവസം തടവിനും ശിക്ഷ വിധിച്ചു. കൊറ്റങ്കര മനക്കര മേലൂട്ട്കാവ് ഭദ്രാദേവീ ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ വീട്ടില്‍ താമരാക്ഷനെ(51)യാണ് പ്രതി കല്ലുകൊണ്ട ് ഇടിച്ച് കൊലപ്പെടുത്തിയത്. 2013 ജനുവരി ഏഴിന് വൈകുന്നേരം അഞ്ചിന് കൊറ്റങ്കര മേലൂട്ടുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പൂവണ്ണാവില്‍ ഏലായിലേക്ക് പോകുന്ന ഇടവഴിയില്‍, പൂവണ്ണാവില്‍ തൊടി എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍