മത്സരം ഉപേക്ഷിച്ചത് അറിയിച്ചില്ല; ഗാംഗുലിക്ക് എതിരെ മമത

കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചത് ബിസിസിഐ അറിയിക്കാത്തതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കാതിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നടപടിയെ മമത വിമര്‍ശിച്ചു. 18ന് നടക്കേണ്ടിയിരുന്ന മത്സരത്തിനായി കോല്‍ക്കത്ത പോലീസ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. മത്സരം ഉപേക്ഷിക്കുന്നതിന് മുമ്പ് അക്കാര്യം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് കമ്മീഷണര്‍ തുടങ്ങി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ ആരെയെങ്കിലും അറിയിക്കേണ്ടത് ബിസിസിഐയുടെ കടമയായിരുന്നെന്നും മമത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍