വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍

യു.എ.ഇ:വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലും ഗള്‍ഫില്‍ പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി എല്ലാ യാത്രക്കാരെയും ദുബൈ എയര്‍പോര്‍ട്ടിലും മറ്റും വിശദ പരിശോധനക്ക് വിധേയമാക്കും. മറ്റു രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയില്‍ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് യു.എ.ഇ നിര്‍ദേശിച്ചു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതല്‍ ഒരു മാസം അടച്ചിടും. ബഹ്‌റൈനില്‍ സ്‌കൂളുകള്‍ ഈ മാസം 29 വരെ അടച്ചിടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നേരത്തെ രണ്ടാഴ്ചക്കാലത്തേക്കു മാത്രമായിരുന്ന് സ്‌കൂളുകള്‍ അടക്കാനുള്ള തീരുമാനം. യു.എ.ഇ മതകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്ന് ജുമുഅ ഖുതുബയും നമസ്‌കാരവും പത്തു മിനിറ്റിനകം പൂര്‍ത്തിയാക്കുകയായിരുന്നു.അതിനിടെ, ഇറാന്റെ നിരുത്തരവാദ സമീപനമാണ് ഗള്‍ഫ് ഉള്‍പ്പെടെ പല രാജ്യങ്ങളിലേക്കും രോഗം പടരാന്‍ കാരണമാക്കിയതെന്ന കുറ്റപ്പെടുത്തലുമായി സൗദി അറേബ്യ രംഗത്തു വന്നു. ഇറാനില്‍ വന്നുമടങ്ങിയ പൗരന്‍മാരുടെ വിവരങ്ങള്‍ കൈമാറണമെന്നും സൗദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍