പരിശോധനയ്ക്ക് സഹകരിക്കാത്തവരെ ജയിലിലിടുമെന്ന് യുപി സര്‍ക്കാര്‍

ലക്‌നൗ : ഇന്ത്യയില്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപികള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പരിശോധനയ്ക്ക് സഹകരിക്കാത്തവരെയും രോഗവിവരം മറച്ചുവക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ അറസ്റ്റ് ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരക്കും. പകര്‍ച്ചവ്യാധി നിയമപ്രകാരം ഇതിനുളള പ്രത്യേക അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് പറഞ്ഞു. രോഗ ബാധിതരെ അധികൃതരില്‍ നിന്നും സംരക്ഷിക്കുന്നവര്‍ക്ക് ഏതിരെ നടപടി സ്വീകരിക്കുമെന്നും,വേണ്ടി വന്നാല്‍ ജയിലില്‍ ഇടുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം യുപിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വ്യജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍