ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി ഉടന്‍

ലക്‌നോ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ബഹുജന്‍ പാര്‍ട്ടി സ്ഥാപകനും ദളിത് നേതാവുമായിരുന്ന കാന്‍ഷിറാമിന്റെ ജന്മവാര്‍ഷികമായ മാര്‍ച്ച് 15ന് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി) നേതൃത്വം നല്‍കുന്ന ഭാഗിധാരി സങ്കല്‍പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്നായിരിക്കും ആസാദിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഇതു സംബന്ധിച്ച് സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ ആസാദ് ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും എല്ലാ ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്നും രാജ്ബര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തയാറെടുപ്പുകളാണ് സഖ്യം ആദ്യം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍