കനിഹ സംവിധായികയാകുന്നു

നടി കനിഹ സംവിധായികയാകുന്നു. ഒരു ഹ്രസ്വ ചിത്രമാണ് കനിഹ സംവിധാനം ചെയ്യുന്നത്. താരം തന്നെയാണ് ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'ആദ്യമായി കാമറയ്ക്ക് പിന്നില്‍. സിനിമ ഒരു സമുദ്രമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് പഠിക്കാനും പര്യവേക്ഷണം ചെയ്യാനും തിളങ്ങാനും ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ ഉള്ളിലെ ആകാംക്ഷഭരിതമായ പഠിതാവ് സംവിധാനമെന്ന കല ചെയ്യാന്‍ പോകുകയാണ്. എന്റെ ഹൃദയത്തോട് വളരെ അടുത്ത് കിടക്കുന്ന ഒരു തീമിനെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രത്തിനായി തയാറാകുക. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്'. കനിഹ കുറിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഫൈവ്സ്റ്റാര്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കനിഹയുടെ ആദ്യ മലയാള ചിത്രം എന്നിട്ടും ആണ്. മമ്മൂട്ടി നായകനായ പഴശിരാജയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ മുഖ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍