നഗരത്തില്‍ നോക്കുകുത്തിയായി ഇ-ടോയ്‌ലറ്റുകള്‍

 കോഴിക്കോട്: പൊതുഇടങ്ങളില്‍ ടോയ്‌ലറ്റുകള്‍ വേണമെന്നാ വശ്യ പ്പെട്ട് സ്ത്രീകള്‍ സമരം നടത്തിയ നഗരമാണ് കോഴിക്കോട്. വര്‍ഷ ങ്ങള്‍ക്ക് മുമ്പ് നടന്ന സമര ത്തി ന്റെ ഫലമായി 2010 ല്‍ തിര ക്കേറിയ നഗരത്തിന്റെ പലയിടത്തായി ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്‌ലറ്റായിരുന്നു അത്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്ന് വലിയ ആശ്വാസമായി. ഏറ്റവും സുഗമമായി ഇ-ടോയ്‌ലറ്റ് പദ്ധതി വിജയിച്ച നഗരംമെന്ന പ്രശസ്തി കോഴിക്കോടിന് ലഭിക്കുകയുണ്ടായി. എന്നാല്‍ അധികം വൈകാതെ തന്നെ നഗരത്തിന് ആ പ്രശസ്തി നഷ്ടമായി. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായി.നിലവില്‍ മാനാഞ്ചിറ സ്‌ക്വയര്‍, മെഡിക്കല്‍ കോളേജ് പരിസരം, അരീക്കോട,് ബീച്ച് എന്നിവിടങ്ങളിലാണ് ടോയ്‌ലറ്റുകള്‍ ഉണ്ടായിരുന്നത്. പിന്നീട് 7 ലക്ഷം രൂപ ചിലവാക്കി 15 ഇലക്ട്രോണിക് ടോയ്‌ലറ്റുകള്‍ കൂടി നഗരത്തില്‍ സ്ഥാപിച്ചു. മുതലക്കുളം, ബേപ്പൂര്‍, ലോറി സ്റ്റാന്‍ഡ,് കാരപ്പറമ്പ,് പാവങ്ങാട,് ഒയിറ്റിറോഡ് എന്നിവിടങ്ങളിലെ ടോയ്‌ലറ്റുകള്‍ സൗജന്യ ഉപയോഗത്തിനായി അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. ഇറാം സയന്റിഫിക് സൊല്യൂഷനുമായി സഹകരിച്ചാണ് കോര്‍പ്പറേഷന്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. പച്ച ലൈറ്റ് കത്തുമ്പോള്‍ പുഷ് ബട്ടണ്‍ അമര്‍ത്തി തുറക്കാന്‍ കഴിയുന്നതും , ഉപയോഗത്തിനു മുമ്പും ശേഷവും തനിയെ ഫ്‌ളാഷ് ചെയ്യുന്ന സംവിധാനവുമായിരുന്നു. കൂടാതെ നൂറുശതമാനവും പരിസ്ഥിതി സൗഹൃദവും ന്യൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള നിര്‍മ്മാണവുമായിരുന്നു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരസഭയുടെ കൃത്യമായ മേല്‍നോട്ടത്തില്‍ ടോയ്‌ലറ്റുകള്‍ സുഗമമായി പ്രവര്‍ത്തിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ വെള്ളമില്ലാത്തതും സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തികള്‍ കൊണ്ടും ടോയ്‌ലറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്.സ്ത്രീകളടക്കം നിരവധിപേര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപവും നിലവിലുണ്ട്.ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ടോയ്‌ലറ്റുകള്‍ ഇപ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം നശിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍