മോദിയുടെ മനസറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കുകയാണ് സമൂഹ മാധ്യമ ലോകം

ന്യുഡല്‍ഹി:സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങളും വിശകലനങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. എന്നാല്‍ മോദിയുടെ പദ്ധതിയെ കുറിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് പോലും വ്യക്തതയില്ല എന്നതാണ് യാഥാര്‍ഥ്യം. മോദിയുടെ മനസറിയാന്‍ ഞായറാഴ്ച വരെ കാത്തിരിക്കുകയാണ് സമൂഹ മാധ്യമ ലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയെ ഒട്ടും അമ്പരപ്പോടെയാണ് സമൂഹ മാധ്യമ ലോകം സ്വീകരിച്ചത്. സമരങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായി ഒരു കൂട്ടര്‍ ഇതിനെ കാണുന്നു.ചൈനീസ് മോഡലില്‍ സര്‍ക്കാര്‍ നിയന്ത്രിത ഇന്റര്‍നെറ്റ് സംവിധാനത്തെ കുറിച്ച് ഇന്ത്യ ആലോചിക്കുന്നു എന്ന കഥകള്‍ നേരത്തെ തന്നെ അന്തരീക്ഷത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ മോദിയുടെ ട്വീറ്റ് പലതരം ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍