മധ്യവേനല്‍ അവധി: കോടതികള്‍ നേരത്തെ അടയ്ക്കില്ല

കൊച്ചി: കോവിഡ്19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികള്‍ മധ്യവേനല്‍ അവധിക്കായി നേരത്തെ അടയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. വ്യവഹാരികള്‍ തിങ്ങിക്കൂടാനിടയുള്ള കോടതികളില്‍ സാധാരണ പാലിക്കുന്ന സ്ഥിരം നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ല. വിചാരണയല്ലാത്ത കേസുകള്‍ വിജ്ഞാപനത്തിലൂടെ മാറ്റിവയ്ക്കാനാവും. ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ഉത്തരവുകള്‍ നടപ്പാക്കാനല്ലാത്ത കേസുകളില്‍ കക്ഷികളെ ഹാജരാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ല. ഇതൊഴികെയുള്ള കോടതിയുടെ സ്ഥിരം പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ തുടരാമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.ഇതിനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ജഡ്ജിമാര്‍ തങ്ങളുടെ കീഴിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ കോടതികളില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ജഡ്ജിമാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ കെ. ഹരിപാല്‍ നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജാഗ്രത നിര്‍ദേശിച്ച കാലയളവില്‍ ലോക് അദാലത്ത്, മീഡിയേഷന്‍ നടപടികള്‍ നടത്തേണ്ടതില്ല. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമുള്ള മീഡിയേഷന്‍ നടപടികള്‍ തുടരാമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍