ട്രെയിന്‍ ബുക്കിംഗുകളില്‍ സൗജന്യ കാന്‍സലേഷന്‍ സൗകര്യം

 കൊച്ചി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടാതെയുള്ള സൗജന്യ കാന്‍സലേഷന്‍ ഒരുക്കി കണ്‍ഫേം ടികെടി. ബാംഗളൂരു ആസ്ഥാനമായ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ഡിസ്‌കവറി ആന്‍ഡ് ബുക്കിംഗ് എന്‍ജിനാണ് കണ്‍ഫേം ടികെടി. ഇതോടെ ട്രെയിന്‍ ബുക്കിംഗുകളിന്മേല്‍ സൗജന്യ കാന്‍സലേഷന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആദ്യ പ്ലാറ്റ്‌ഫോമായി കണ്‍ഫേം ടികെടി മാറി. ഉപയോക്താക്കള്‍ക്ക് ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ അല്ലെങ്കില്‍ ചാര്‍ട്ട് തയാറാക്കുന്നതുവരെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കാം. തത്കാല്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ പണം തിരികെ ലഭിക്കും. എന്നാല്‍ കറന്റ് ബുക്കിംഗ് ടിക്കറ്റുകള്‍ക്ക് സൗജന്യ കാന്‍സലേഷന്‍ നിലവില്‍ ഇല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍